Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Afghan Border

അഫ്ഗാൻ അതിർ‌ത്തിയിൽ പാക് വ്യോമാക്രമണം

കാ​​​​ബൂ​​​​ൾ: അ​​​​ഫ്ഗാ​​​​ൻ അ​​​​തി​​​​ർ‌​​​​ത്തി​​​​യി​​​​ൽ പാ​​​​ക്കി​​​​സ്ഥാ​​​​ൻ ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കു​​​​റ​​​​ഞ്ഞ​​​​ത് 70 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. കി​​​​ഴ​​​​ക്ക​​​​ൻ മേ​​​​ഖ​​​​ല​​​​യി​​​​ലെ നം​​​​ഗ​​​​ർ​​​​ഹാ​​​​ർ, പ​​​​ക്തി​​​​ക പ്ര​​​​വി​​​​ശ്യ​​​​ക​​​​ളി​​​​ലെ ജ​​​​ന​​​​വാ​​​​സ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളാ​​​​ണ് ആ​​​​ക്ര​​​​മി​​​​ക്ക​​​​പ്പെ​​​​ട്ട​​​​തെ​​​​ന്ന് അ​​​​ഫ്ഗാ​​​​ൻ പ്ര​​​​തി​​​​രോ​​​​ധ മ​​​​ന്ത്രാ​​​​ല​​​​യം പ​​​​റ​​​​ഞ്ഞു.

ഒ​​​​രു മ​​​​ദ്ര​​​​സ​​​​യും നി​​​​ര​​​​വ​​​​ധി വീ​​​​ടു​​​​ക​​​​ളും ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ത​​​​ക​​​​ർ​​​​ന്നു. അ​​​​ഫ്ഗാ​​​​ൻ വ്യോ​​​​മാ​​​​തി​​​​ർ​​​​ത്തി​​​​യു​​​​ടെ​​​​യും പ​​​​ര​​​​മാ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ന്‍റെ​​​​യും ലം​​​​ഘ​​​​ന​​​​മാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​മെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ വ​​​​ക്താ​​​​വ് സ​​​​ബി​​​​ഹു​​​​ള്ള മു​​​​ജാ​​​​ഹി​​​​ദ് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രി​​​​ൽ സ്ത്രീ​​​​ക​​​​ളും കു​​​​ട്ടി​​​​ക​​​​ളും ഉ​​​​ണ്ട്. നി​​​​ര​​​​വ​​​​ധി പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. 70 തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ളെ കൊ​​​​ന്നു​​​​വെ​​​​ന്ന പാ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം കൃ​​​​ത്യ​​​​മ​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. പ്ര​​​​ദേ​​​​ശ​​​​ത്ത് 18 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും നി​​​​ര​​​​വ​​​​ധി പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​താ​​​​യി നം​​​​ഗ​​​​ർ​​​​ഹാ​​​​ർ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ അ​​​​ഫ്ഗാ​​​​ൻ റെ​​​​ഡ് ക്ര​​​​സ​​​​ന്‍റ് സൊ​​​​സൈ​​​​റ്റി പ്ര​​​​വി​​​​ശ്യാ ഡ​​​​യ​​​​റ​​​​ക്ട​​​​ർ മൗ​​​​ല​​​​വി ഫ​​​​സ​​​​ൽ റ​​​​ഹ്മാ​​​​ൻ ഫ​​​​യാ​​​​സ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു.

അ​​​​തേ​​​​സ​​​​മ​​​​യം പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ ഭീ​​​​ക​​​​ര​​​​രെ​​​​യാ​​​​ണു വ​​​​ധി​​​​ച്ച​​​​തെ​​​​ന്ന് ഇ​​​​സ്ലാ​​​​മാ​​​​ബാ​​​​ദ് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു. 70 ഭീ​​​​ക​​​​ര​​​​രെ വ​​​​ധി​​​​ച്ച​​​​താ​​​​യി ജി​​​​യോ ന്യൂ​​​​സി​​​​നു ന​​​​ൽ​​​​കി​​​​യ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ൽ പാ​​​​ക് ആ​​​​ഭ്യ​​​​ന്ത​​​​ര സ​​​​ഹ​​​​മ​​​​ന്ത്രി ത​​​​ലാ​​​​ൽ ചൗ​​​​ധ​​​​രി പ​​​​റ​​​​ഞ്ഞു.

അ​​​​തേ​​​​സ​​​​മ​​​​യം ഒ​​​​രു തെ​​​​ളി​​​​വും അ​​​​ദ്ദേ​​​​ഹം ഹാ​​​​ജ​​​​രാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല. ഭീ​​​​ക​​​​ര​​​​ത​​​​യ്ക്കെ​​​​തി​​​​രേ സ്വ​​​​ന്തം ജ​​​​ന​​​​ത​​​​യെ ര​​​​ക്ഷി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശ​​​​മാ​​​​ണ് വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പി​​​​ന്നി​​​​ലെ​​​​ന്ന് പാ​​​​ക് പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​സിഫ് അ​​​​ലി സ​​​​ർ​​​​ദാ​​​​രി ഞാ​​​​യ​​​​റാ​​​​ഴ്ച പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.

Latest News

Up